പുൽപ്പള്ളി: 2025-2026 വർഷത്തെ ജില്ലയിലെ മികച്ച ബൾക്ക് മിൽക്ക് കൂളർ (ബിഎംസി) സംഘമായി കബനിഗിരി ക്ഷീരസംഘത്തെ തെരഞ്ഞെടുത്തു. മിൽമ ചെയർമാൻ കെ.എസ്. മണിയിൽ നിന്നും സംഘം ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങി.
മേഖലാ യൂണിയൻ ഡയറക്ടർ റോസിലി തോമസ് അധ്യക്ഷത വഹിച്ചു. മിൽമ മാനേജിംഗ് ഡയറക്ടർ പ്രേംലാൽ മുഖ്യപ്രഭാഷണം നടത്തി. എംആർഡി എഫ്സിഇഒ, മിൽമ ജില്ലാ മേധാവി പ്രദീപൻ, ജിസ്ന, ദിലീപ് ദാസപ്പൻ, മാത്യു എന്നിവർ പ്രസംഗിച്ചു.